വിവരം.ഓർഗ് | Vivaram.org

ശ്രദ്ധേയം: ശൈലീപ്രയോഗങ്ങളും കോയിനിംഗുകളും

ഫേസ്ബുക്കിൽ സമീപദിവസങ്ങളിൽ ശ്രദ്ധിച്ച ചില ശൈലീപ്രയോഗങ്ങളും കോയിനിംഗുകളും:

(ഇവിടെ ഇത് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. മലയാള നവജേണലിസ വിദ്യാർത്ഥികൾക്ക് തങ്ങൾ വായിക്കുന്നവയിൽനിന്ന് പുതിയ നല്ല പ്രയോഗങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കാം. ഇടയ്ക്ക് അവ മറിച്ചുനോക്കി തങ്ങളുടെ സെൻസിബിലിറ്റി (ഭാവുകത്വം) പുതുക്കാം; അവരവരുടെ ശേഖരം സമൂഹമാധ്യമ പോസ്റ്റുകൾ ആക്കി പ്രസിദ്ധീകരിക്കാം. അവയുടെ ലിങ്കുകൾ തന്നാൽ ഇവിടെ ഉപയോഗിക്കാൻ പരിശ്രമിക്കും. Vivaram.org -ലെ പുതിയ പോസ്റ്റുകൾ സംബന്ധിച്ച കുറിപ്പ് എന്റെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കുമ്പോൾ കമന്റ് ബോക്സിലൂടെ ആ ലിങ്കുകൾ തരാവുന്നതാണ്).

"ആണൂറ്റം" - അനു പാപ്പച്ചൻ

"മരച്ചോട്ടീന്നു ബുദ്ധനിച്ച് എഴുന്നേൽക്കുക" - ജോസ് സ്കറിയ

"ഗഹനമായി ചിരിക്കുന്ന ആക്ഷേപഹാസ്യം" - ജോണി ജെ. പ്ളാത്തോട്ടത്തിന്റെ 'നിരീശ്വരകൃപയാൽ' (എച്ച് &സി) എന്ന പുസ്തകത്തിന്റെ പുറംചട്ടയിൽ

"പുഴ വിഴുങ്ങിയ മീൻ" - സുരേഷ് പൊൻകുന്നം

"നടപ്പുഭരണിപ്പാട്ട്" - പ്രമോദ് പുഴങ്കര

"വിഷാദത്തിന്റെ ഒറ്റക്കനൽപ്പൂവ്" - നീതു എൻവി

"അര മീറ്റർ ഘനനോവൽ എഴുതണമെങ്കിൽ അര നൂറ്റാണ്ടത്തെ വേവു വേവുക" - ജോസ് സ്കറിയ

"ദു:ഖത്താൽ താഴ്ന്നുപാറുന്ന പതാക ആയിരുന്നു അയാൾ" - ശശികുമാർ താഴമ്പാൽ

"അഹമ്മതിദായകർ" - എ. ഹരി ശങ്കർ കർത്ത

"കെട്ടിയിട്ടു വളർത്തിയ ഏകാന്തത ഉമ്മറത്തു ചുരുണ്ടുകൂടി കിടപ്പായ് " - വൈഗ ക്രിസ്റ്റി

"പരസ്യത്തിനു പിടിക്കാനെങ്കിലും ഒരു പ്രേമം റെഡി ബോർഡ് വേണ്ടേ" - ആശ ബി.

"ആകാശം പുതച്ചുറങ്ങുന്ന തടിച്ചുരുണ്ട രാത്രി" - വൈഗ ക്രിസ്റ്റി

"കടമെടുത്ത പാന്റ്സും ഷർട്ടും പൗരുഷവും " - ജയ ജോൺ